മാർഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു

പീരുമേട്: കുട്ടികളിലെ പരീക്ഷ പേടി ഇല്ലാതാക്കാൻ മാർഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു.ഏലപ്പാറകോഴിക്കാനം രണ്ടാം ഡിവിഷനിൽ, മരിയൻ കോളജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ മിലി സൂസൻ ജോസഫ്, സാജൻ സാലിമോൻ എന്നിവരാണ് ക്ലാസ് നയിച്ചത്. പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടഫീൽഡ് വർക്കിന്റെ ഭാഗമായാണ് ബോധവൽക്കരണ ക്ലാസുകൾ നടത്തിയത്. കോഴിക്കാനം കൂട് സെന്ററിൽ നടത്തിയ പരിപാടിയിൽ കൂട് ഫാക്കൽറ്റി അനിറ്റ അധ്യക്ഷത വഹിച്ചു. അങ്കൺവാടി അധ്യാപിക വസന്ത, സഹായി സുബ്ബലക്ഷ്മി എന്നിവർ നേതൃത്വം നൽകി.പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണം നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം, 25 വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *