പീരുമേട് :കച്ചേരി കുന്ന് അങ്കൺവാടി യുടെ കാടു മൂടി കിടന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ചു.പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് രാജൻ ഉത്ഘാടനം ചെയ്തു. അങ്കൺ വാടി അധ്യാപിക ശശികല അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനിൽ ജോസഫ്, അമൽ മോൻ, രമാദേവി എന്നിവർ പ്രസംഗിച്ചു.കുട്ടിക്കാനം മരിയൻ കോളജിലെ ബി എസ് ഡബ്ലിയു വിദ്യാർത്ഥികളാണ് അങ്കൺവാടിയുടെ കളിസ്ഥലവും പരിസരപ്രദേശങ്ങളും വെട്ടിതെളിച്ച് വൃത്തിയാക്കിയത് കുട്ടികൾക്ക് കളിക്കുന്നതിനായി നിർമ്മിച്ച പാർക്ക് കാടുമുടി കിടക്കുന്ന അവസ്ഥയിലായിരുന്നു കൂടാതെ അങ്കൺവാടിയുടെ മുകളിലേക്ക് കാട്ടു പൊന്തകളും വള്ളിച്ചെടികളും വളർന്നു കിടന്ന് അപകടകരമായ സ്ഥിതിയിലായിരുന്നു. ഇതാണ് ബി എസ് ഡബ്ലിയു രണ്ടാംവർഷ വിദ്യാർത്ഥികളായ സാനിയ ജോർജ്, അക്സ മരിയ അരുൺ, സൺ രാജ് എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. അങ്കൺവാടി ടീച്ചർ മിനികുമാരി, ഹെൽപ്പർ കെ.ഷീജ എന്നിവർകൊപ്പംപാഠ്യപദ്ധതിയിലുൾപ്പെട്ട കമ്യുണിറ്റി ഡെവലപ്മെൻിൻ്റെ ഭാഗമായി കഴിഞ്ഞ 24 ദിവസമായി ഇവരുടെ സേവനം ഈ അങ്കൺവാടിയിൽ ലഭ്യമായിരുന്നു.
അങ്കൺവാടി പരിസരം വെട്ടിത്തെളിച്ചു
