.പറവൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കൗൺസിലർമാരായ റോയി ദേവസി, ആശ ദേവദാസ്, ജോബി പഞ്ഞിക്കാരൻ എന്നിവർക്ക് പറവൂർ മർച്ചൻ്റ് അസോസിയേഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് യൂണിറ്റിൻ്റെ പൊതുയോഗത്തിൽ വച്ച് സ്വീകരണം നൽകി. ജില്ലാ പ്രസിഡൻ്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് മറുപടി പറഞ്ഞ് രമേഷ് ഡി. കുറുപ്പ് റോയ് ദേവസി ആശ ദേവദാസ് എന്നിവർ സംസാരിച്ചു. വ്യാപാരി പ്രസിഡൻ്റ് കെ.ബി മോഹനൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റീജൺ ദേവസി യൂത്ത് പ്രസിഡൻ്റ് വിനോദ് ബേബി വ്യാപാരി നേതാക്കളായ സി.എസ് രാമചന്ദ്രൻ, വി.വി. സരസൻ , ആനി ജോൺസൺ, വി.ജെ ജോയി, പി.വി. ഏലിയാസ്, കെ.ബി ഹാരീഷ് എന്നിവർ സംസാരിച്ചു. ജില്ലാ മേഖല യൂണീറ്റ് നേതാക്കളും പങ്കെടുത്തു.
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
