കോവളം :വിഴിഞ്ഞം ശ്രീമുത്തുമാരി അമ്മൻ പബ്ലിക് സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം അധ്യാപകരോടൊപ്പം ഒരു ദിനം സംഘടിപ്പിച്ചു.വിഴിഞ്ഞം തമിഴ് വിശ്വബ്രഹ്മ സമാജം സെക്രട്ടറിയും സ്കൂൾ മാനേജറുമായ ആർ ജി സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിഴിഞ്ഞം തമിഴ് വിശ്വബ്രാഹ്മ സമാജം പ്രസിഡന്റ് എസ് രാജഗോപാൽ ഉൽഘാടനം ചെയ്തു.വിഴിഞ്ഞം തമിഴ് വിശ്വബ്രഹ്മ സമാജം ട്രഷററൂം സ്കൂൾ മാനേജ്മെന്റ് മെമ്പറുമായ സന്തോഷ് കുമാർ,ശ്രീമുത്തുമാരി അമ്മൻ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പുഷ്പബാലൻ,സ്റ്റാഫ് സെക്രട്ടറി ബിന്ദു വി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീ മുത്തുമാരീ അമ്മൻ പബ്ലിക് സ്കൂൾ ഹെഡ്മിസ്ട്രസ് രമാമണി സ്വാഗതവും പി ടി എ പ്രസിഡന്റ് അതുല്യ എസ് ഓ കൃതജ്ഞതയും പറഞ്ഞു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു.
ശ്രീമുത്തുമാരി അമ്മൻ പബ്ലിക് സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
