ദോഹ : ഫിഫ അറബ് കപ്പ് ജേതാക്കളായി മൊറോക്കോ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാനെ പരാജയപ്പെടുത്തിയത്.ലുസൈൽ മൈതാനത്തെ ആവേശകരമായ ഫിഫ അറബ് കപ്പ് ഫൈനലിലാണ് മൊറോക്കോ കിരീടം ചൂടിയത്.ഇത് രണ്ടാം തവണയാണ് അറബ് കപ്പ് കിരീടം മൊറോക്കോ സ്വന്തമാക്കുന്നത്. 2012ലാണ് നേരത്തെ കിരീടം ചൂടിയത്. കളിയുടെ തുടക്കത്തിൽ ആദ്യ ഗോൾ നേടി മൊറോക്കോ മുന്നേറ്റം ആരംഭിച്ചു. നാലാം മിനിറ്റിൽ അമീൻ സഹസൂ അസിസ്റ്റിൽ ഉസാമ തന്നാനെ ആണ് ആദ്യ ഗോൾ നേടിയത്.കളി അവസാനിക്കാൻ മിനുറ്റുകൾ ബാക്കിനിൽക്കെ 88- മിനിറ്റിൽ അബ്ദുറസാഖ് ഹമദല്ല മൊറോക്കോവിന് വേണ്ടി സമനില ഗോൾ നേടി. അവസാന നിമിഷത്തിൽ ഇരുകൂട്ടർക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പക്ഷേ വിജയ ഗോൾ നേടാനായില്ല. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ മർവാൻ സഅദിന്റെ അസിസ്റ്റിൽ അബ്ദുറസാഖ് ഹമദല്ല കളിയിലെ രണ്ടാമത്തെയും മൊറൊക്കോവിന്റെ വിജയ ഗോളും നേടുകയായിരുന്നു.
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
