പ്രവാസി ഭാരതീയ ദിനാഘോഷം – 202624-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ(കേരള) ത്തിന്റെ ക്ഷണക്കത്ത് കാനറാ ബാങ്ക് ജനറൽ മാനേജർ ശ്രീ.എസ്. സുനിൽ കുമാറിന് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് നൽകി. ആഘോഷകമ്മിറ്റി ഭാരവാഹികളായ ജസ്റ്റിൻ സിൽവസ്റ്റർ, ഉണ്ണി പുഞ്ചക്കരി, നജീബ് ഖാൻ പാളയം എന്നിവർ സമീപം.2026 ജനുവരി 9, 10,11 തീയതികളിൽ തിരുവനന്തപുരത്ത്.സമാപന സമ്മേളനവും ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെയും ഉത്ഘാടനവും കേരള ഗവർണ്ണർ ശ്രീ.രാജേന്ദ്ര അർലേക്കർ അവർകൾ നിർവ്വഹിക്കും. 2026 ലെ പ്രവാസി ഭാരതീയ കേരള അവാർഡുകൾ അന്നേ ദിവസം വിതരണം ചെയ്യും.ജനുവരി 10-ാം തീയതി നടക്കുന്ന പ്രവാസി ക്ഷേമ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികൾ 98471 31456 എന്ന വാട്സപ്പ് നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു ജനറൽ കൺവീനർ ശശി. ആർ. നായർ അറിയിക്കുന്നു.- – – – – – – – – – – – – – – – – മുതിർന്ന നേതാക്കളെ ആദരിക്കുന്നു.പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കുറഞ്ഞത് 5 വർഷത്ത സജീവമായ പ്രവർത്തനം കാഴ്ച വെച്ച എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ, പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ എന്നീ സംഘടനകളിലെ 60 വയസ് കഴിഞ്ഞ നേതാക്കളെ ഉദ്ഘാടന ദിനമായ ജനവരി 9 ന് പൊതു വേദിയിൽ വെച്ച് ആദരിക്കുന്നു.താല്പര്യം ഉള്ളവർപേരു്, അഡ്രസ്, സംഘടനാ പ്രവർത്തന ലഘുവായ വിവരണം, ഫോട്ടോ സഹിതം 98471 31456 എന്ന വാട്സപ്പ് നമ്പരിൽ ഡിസംബർ 25-നകം അയച്ചു തരണമെന്നു അറിയിക്കുന്നു. 25-നു ശേഷം വരുന്ന ത് ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്ദേശീയ ചെയർമാൻ- – – – – – – – – – – – – – – – -ഉത്ഘാടന വേദി”തോപ്പിൽ സുരേന്ദ്രൻ നഗർ”
