പീരുമേട്: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചതോടെ വണ്ടിപ്പെരിയാറിൽ തീർത്ഥാടകരുടെ വാഹന പാർക്കിങ് സൗകര്യം ഇല്ലാതായിരുന്നു. മുൻപ് വണ്ടി പെരിയാർ സ്റ്റേഡിയത്തിലായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. സ്റ്റേഡിയം നവീകരിച്ചതോടെ ഈ സൗകര്യം ഇല്ലാതായി.ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ഇത് കണക്കിലെടുത്ത് ഹാരിസൺ മലയാളം പ്ലാൻ്റേഷൻ്റെ വാളാർഡി എസ്റ്റേറ്റിൽ 44000 ചതുരശ്ര അടി വിസ്തീർണമുള്ള വലിയ ഗ്രൗണ്ട് ഒരുക്കിയാണ് ഇവർ അയ്യപ്പ ഭക്തരുടെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.ഇതിന് തോട്ടം മാനേജ്മെൻ്റ് നിശ്ചിത തുക ഈടാക്കും. പാർക്കിംങ് വിഷയം പരിഹരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയും വണ്ടിപ്പെരിയാർ പോലീസും ചേർന്ന് എസ്റ്റേറ്റ് അധികൃതരോട് ആവശ്യമുന്നയിക്കുകയായിരുന്നു.തുടർന്ന് എസ്റേറ്റ് അധികൃതർ ദേശീയ പാതയിൽ നിന്ന് അൻപത് മീറ്റർ മാറി വലിയ പാർക്കിംങ്ങ് ഗ്രൗണ്ട് നിർമിക്കുകയായിരുന്നു.ഇതോടെ മണ്ഡകാല തീർത്ഥാടനം കഴിയുന്നത് വരെ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം കഴിയും. ഇന്നലെ വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃത് സിംങ് നായകം ഗ്രൗണ്ട് തുറന്ന് നൽകി. ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ഡെപ്യൂട്ടി മാനേജർ ബിജോ മാനുവൽ ജെ. വെട്ടം,സീനിയർ മാനേജർ യു.ബി ജയപ്രകാശ് , പഞ്ചായത്ത് സെക്രട്ടറി ബിറ്റി ബിനോയ് മോട്ടോർ വാഹന വകുപ്പ് സെയ്ഫ് സോണിലെ ഉദ്യോഗസ്ഥരായ എസ്. കിഷോർ, എസ്. ഹരികുമാർ സബ്- ഇൻസ്പെക്ടർ ഒ.ജെ റെജി ഫാക്ടറി മാനേജർ ബിൻ്റോ തോമസ് തുടങ്ങിയവർ പങ്കെടുത്തുമുന്നൂറോളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാനാകും.
അയ്യപ്പ ഭക്തരുടെ വാഹന പാർക്കിങ് ഇക്കുറി വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ടിൽ
