ധീവരസഭ പ്രകടനവും, കുടുംബ സംഗമവും നടത്തി.ധീവരസഭയോടുള്ള അവഗണന അവസാനിപ്പിക്കുക, ധീവരസഭക്ക് രാഷ്ട്രീയാധികാരവും ഭരണാധികാരവും നൽകുക, സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികളെ കണ്ണുതുറക്കൂ! എന്ന സന്ദേശം ഉയർത്തി അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും കുടുംബസംഗമവും നടത്തി.ഓഗസ്റ്റ് 10 ന് വൈകുന്നേരം 4 മണിക്ക് മരുതൂർ കടവിൽ നിന്നും ആയിരങ്ങൾ പങ്കെടുത്ത പ്രകടനത്തോടെ ഇടഗ്രാമം വിനായക ആഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി അഡ്വ: വി.ജോയ് എം.എൽ.എ, മുൻമന്ത്രിയും ഡി.സി.സി പ്രസിഡണ്ടുമായ എൻ.ശക്തൻ, സി.പി.ഐ ജില്ലാ കൗൺസിൽ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ Ex MLA, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സോമൻ, ധീവരസഭ സീനിയർ വൈസ് പ്രസിഡണ്ട് പൂന്തുറ ശ്രീകുമാർ, സമിതി ചെയർമാൻ വിശ്വംഭരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ധീവരസഭ തിരുവനന്തപുരം ജില്ലാപ്രസിഡണ്ട് പനത്തുറ പി ബൈജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി കാലടി സുഗതൻ സ്വാഗതവും, സംഘാടകസമിതി ചെയർമാൻ എസ്.പ്രശാന്തൻ ആമുഖവും നടത്തി. മരുതൂർകടവിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ധീവരസഭ നേതാക്കളായ ആർ. സുരേഷ്കുമാർ, എൻ.വി.ഗണേഷ്കുമാർ,ജി.സജീവ്, നെല്ലിയോട് ഗിരിഷ്,കൈമനംരാജേഷ് എന്നിവർ നേതൃത്വം കുടുംബസംഗമ യോഗത്തിൽ സംഘാടക സമിതി കൺവീനർ കരുമം ആർ.മനോജ് കൃതഞ്ജത പറഞ്ഞു.ഫോട്ടോ:ധീവരസഭ കുടുംബ സംഗമം ജനറൽ സെക്രട്ടറി വി. ദിനകരൻ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
