കാലാവസ്ഥ വ്യതിയാനവും കളനിയന്ത്രണവും- അന്താരാഷ്ട്ര സെമിനാറിന് കാർഷിക കോളേജിൽ തുടക്കമായി

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി കരുത്താർജിക്കുന്ന കളകൾ കനത്ത വിളനഷ്ടത്തിനിടയാക്കുന്ന പശ്ചാത്തലത്തിൽ വെള്ളായണി കാർഷിക കോളേജിൽ കാലാവസ്ഥ – കള ബന്ധം: സുസ്‌ഥിര കൃഷിക്കുള്ള നിർദേശങ്ങൾ (CWIS 2025)- രണ്ടു ദിവസത്തെ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. സെമിനാർ ഉദ്ഘാടനം ചെയ്ത പ്രമുഖ കള ശാസ്ത്രജ്ഞൻ ഡോ.ബി. എസ്. ചൗഹാൻ (യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻഡ് , ഓസ്ട്രേലിയ), ഭാരതത്തിൽ പത്തു പ്രധാന വിളകളിൽ മാത്രം കള മൂലമുണ്ടാകുന്ന വിളനഷ്ടം 11 ബില്യൺ ഡോളറെന്ന് ചൂണ്ടി കാട്ടി. കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല പ്രത്യേക പ്രഭാഷണം നടത്തി. കാർഷിക സർവകലാശാല ഗവേഷണ ഡയറക്ടർ ഡോ. കെ. എൻ. അനിത്, പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവിയും സെമിനാറിന്റെ കൺവീനറുമായ ഡോ. പി. ശാലിനിപിളള, ഓർഗനൈസിംഗ് സെക്രട്ടറിയും അഗ്രോണമി വിഭാഗം അധ്യാപികയുമായ ഡോ. ഷീജ കെ രാജ് എന്നിവർ സംസാരിച്ചു.ആഗോള കള ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സെമിനാറിൽ കള നിയന്ത്രണത്തിനുള്ള പുതു തന്ത്രങ്ങൾ നിർദ്ദേശിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *