തിരുവനന്തപുരം: ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണി ജയറാം ജന്മദിവാർഷിക അനുസ്മരണവും, ഗാനമേളയും സെക്രട്ടറിയേറ്റിനു സമീപമുള്ള പദ്മാകഫേ ഓഡിറ്റോറിയത്തിൽ നാളെ നടക്കും. ദേശീയ പ്രസിഡന്റ് അഡ്വ.ഫസീഹ റഹീമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചലച്ചിത്ര സീരിയൽ താരം മായാ വിശ്വനാഥ് അനുസ്മരണ സമ്മേളനവും, പിന്നണിഗായകൻ അലോഷ്യസ് പെരേര സംഗീതസന്ധ്യയും ഉദ്ഘാടനം ചെയ്യും. സലിൽ ചൗധരി – സത്യൻ – വാണിജയറാം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്ര പിന്നണിഗായകരായ അലോഷ്യസ് പെരേരയും രാധികാനായരും നയിക്കുന്ന ഗാനമേളയിൽ അൻപതോളം ഗായകർ പങ്കെടുക്കും. കെ ഡി ഒ ചെയർമാൻ നൗഷാദ് തോട്ടുംകര മുഖ്യപ്രഭാഷണവും, കവിയും നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, കവയത്രി സിന്ധു വാസുദേവൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകൻ ജോളിമസ്, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ദേശീയമലയാളവേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ സോണിജോൺ, സതീഷ് കുമാർ, ചീഫ് കോർഡിനേറ്റർ സുലൈമാൻ തുടങ്ങിയവർ സംസാരിക്കും. വനിതാ വിഭാഗം കൺവീനർ യാസ്മിൻ സ്വാഗതവും, വനിതാ വിഭാഗം പ്രസിഡന്റ് ശോഭകുമാർ കൃതജ്ഞതയും പറയും.
Related Posts
തിരുവന ന്തപുരം നഗരസഭ ജനകീയാസൂത്രണം. 2025-26 പദ്ധതി പ്രകാരം തിരുവല്ലം കൃഷിഭവനിൽ നിന്നും കൃഷി വിത്തുകളുടെ *സൗജന്യ വിതരണം* സെപ്തംബർ 26,27തിയതികളിൽ നടക്കുന്നത് പാച്ചല്ലൂർ LP സ്കൂളിന്…
50സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി
ന്യൂഡൽഹി: 2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിചെക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ…
എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും സുഹൃത്തും അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടത്ത് എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. നേപ്പാൾ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസം സ്വദേശി മുഹ്സിന മെഹബൂബ (24) എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.ബംഗളൂരുവിൽ…
