കെ. പി.സി.സി നടത്തിയവൈക്കം സത്യാഗഹ സമരശതാബ്ദി സമാപന സമ്മേളനം വൈക്കം സത്യാഗ്രഹ സ്മാരകമന്ദിരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.പി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം സാമൂഹ്യ നീതി ഉറപ്പു വരുത്തുന്നതിനായി നടത്തിയ സമരമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ടാണ് കേരളത്തിൽ ക്ഷേത്രപ്രവേശനത്തിനു വേണ്ടി കോൺഗ്രസ് ഗുരുവായൂർ പോലുള്ള സ്ഥലങ്ങളിൽ സമരങ്ങൾ ആരംഭിച്ചത്. വൈക്കം സത്യാഗ്രഹത്തിൽ സവർണ്ണരുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തണം എന്നുള്ള ദേശീയേ നേതാക്കളുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ്മന്നത്തുപത്മനാഭൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേയ്ക്ക് സവർണ്ണ ജാഥനടത്തിയത്. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയിരുന്ന സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യനീതിക്കു വേണ്ടിയുള്ള സമരത്തിൻ്റെ തുടക്കം കൂടിയായിരുന്നു വൈക്കം സത്യാഗ്രഹം.ഈ സമരത്തിൻ്റെ വിജയം നൽകിയ ഉർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് ക്ഷേത്രപ്രവേശന സമരങ്ങൾക്കു കോൺഗ്രസ് നേതൃത്വം നൽകിയത്. ഈ സമരങ്ങൾ ഇന്ത്യയിൽ ആകമാനം ഒരു മാറ്റത്തിൻ്റെ തുടക്കം കുറിച്ചു.ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തിയിരുന്ന കാലത്താണ് രണ്ടാം ലോകമഹായുദ്ധം തുടങ്ങിയത്. ഒരു വശത്ത് സ്റ്റാലിനും, മുസോളിനിിയും, ഹിറ്റ്ലറും അടങ്ങുന്ന ഫാസിസിസ്റ്റു മുന്നണിയും മറുവശത്ത് ബ്രിട്ടീഷ് നേതൃത്വത്തിലുള്ളവരും അണിനിരന്നപ്പോൾ ഗാന്ധിജിയും നെഹൃവും പട്ടേലുമടങ്ങുന്ന കോൺഗ്രസ് നേതൃത്വം ബ്രിട്ടീഷുകാർക്ക് പിന്തുണ നൽകിയതിൻ്റെ കാരണം ജർമ്മനിയുടെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചാൽ ഉണ്ടാകാവുന്ന ഫാസിസത്തിൻ്റെ അപകടം സർവ്വനാശത്തിനു കാരണമാകും എന്നുള്ള തിരിച്ചറിവിൻ്റെ കൂടി ഫലമായിരുന്നു എന്ന് ഇന്നത്തെ ലോകം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗവും മുൻമന്ത്രിയുമായിരുന്ന കെ .സി.ജോസഫ്, ഡി. സി. സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ചാണ്ടി ഉമ്മൻ എം എൽ എ ,കെ.പി.സി.സി വൈസ് പ്രസിഡൻ്റും വീക്ഷണം എംഡിയുമായ ജയ്സൺ ജോസഫ്, അസ്വ .പി.എ സലിം,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായഅഡ്വ. ടോമി കല്ലാനി , ഫിലിപ്പ് ജോസഫ്, ഫിൽസൺ മാത്യൂസ്,മോഹൻ ഡി ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ചെയർപേഴ്സൺ പ്രീതാ രാജേഷ്, പി.എൻ. ബാബു, അഡ്വ. പി.പി. സിബിച്ചൻ, അക്കരപ്പാടം ശശി, അബ്ദുൾ സലാം റാവുത്തർ, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, വിജയമ്മ ബാബു, എം എൻ ദിവാകരൻനായർ തുടങ്ങിയവർ സംസാരിച്ചു.
