ലേണിംഗ് കാർണിവൽ – 2025ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രദർശനം

ചെത്ത്ലത്ത്:”കരകൗശലത്തിന്റെ നാട് ചേത്തി ലാം”എന്നത് അന്വർത്ഥമാക്കുകയായിരുന്നു.ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ കുട്ടികൾ നവംബർ 20 ന് സംഘടിപ്പിച്ച വാർഷിക പ്രദർശനത്തിലൂടെ.ഏറെജനശ്രദ്ധ പിടിച്ചുപറ്റിയ പ്രദർശന മേളയിൽ വിദ്യാർത്ഥികൾ തങ്ങളുടെ മുഴുവൻ കഴിവുകളും പ്രകടമാക്കുകയായിരുന്നു. ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസർ എം കെ ചെറിയ കോയ ഉദ്ഘാടനം നിർ വ്വഹിച്ച പ്രദർശനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മാത്തമാറ്റിക് സ്, സയൻസ്, ശാസ്ത്രo, സാമൂഹ്യം, കല,സാഹിത്യം പാരമ്പര്യം തുടങ്ങി എല്ലാ വിഷയങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടായിരുന്നു എക്സിബിഷൻ സംഘടിപ്പിച്ചത്‌.​ ​പരമ്പരാഗതവും അത്യന്താധുനികവുമായ നിരവധി മേഖലകളിലുള്ള അവരുടെ അറിവും വൈദഗ്ധ്യവും സർഗ്ഗാത്മകവാസനകളും സമ്മേളിച്ച വിജ്ഞാനപ്രദമായ പ്രദർശനമാണെന്ന് ജനങ്ങൾ വിധി എഴുതി.രാവിലെ മുതൽ എ പി ജെ അബ്ദുൽ ഖലാം സീനിയർ സെക്കന്ററി സ്കൂൾ, അൽ ഹുദാ നഴ്സറി, മർക്കസ് തുടങ്ങിയ സ്കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങള ളും പ്രദർശനം കാണാൻ എത്തിയിരുന്നു.കാഴ്ചക്കാരെ ഏറെ ആകർഷിച്ചത്​ഓരോ സ്റ്റാളിലും കുട്ടികൾ നൽകിയ വിവരണങ്ങളായിരുന്നു.അധ്യാപകരും രക്ഷിതാക്കളും നൽകിയ അകമഴിഞ്ഞ പിന്തുണയും പ്രോൽസാഹനവും എടുത്തു പറയത്തക്കതാണ്.വിദ്യാർത്ഥികൾക്ക് പുറമെ ആരോഗ്യം, കൃഷി, ഫയർ ഫോഴ്സ് എന്നീ വിഭാഗങ്ങളും തങ്ങളുടെ സ്റ്റാളുകൾ ഒരുക്കി പ്രദർശനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *