ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിനെ ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റി ആയുർവേദ ഗുരുരത്ന പുരസ്‌കാരം നൽകി ആദരിച്ചു. ആയുർവേദ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ആയുഷ് ഗ്ലോബൽ കോൺക്ലെവിൽ വെച്ചാണ് അവാർഡ് നൽകിയത്.സുദീപം 2025, ആയുഷ് ഗ്ലോബൽ കോൺക്ലേവിൽ, ഗ്ലോക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോൺ ഫിൻബി, അഡീഷണൽ പ്രോ-ചാൻസലർ ശ്രീ. സയ്യിദ് നിസാമുദ്ദീൻ, രജിസ്ട്രാർ ശ്രീമതി ശിവാനി തിവാരി എന്നിവരുടെ സാന്നിധ്യത്തിൽ, അവാർഡ് സമ്മാനിച്ചു.
ഡോ. എസ്. ഗോപകുമാറിന് ആയുർവേദ ഗുരുരത്ന പുരസ്‌കാരം
