ദോഹ: കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുവാഖ് മധുരമീയോണം 2025’ ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ധ്യാൻ ശ്രീനിവാസൻ നിർവ്വഹിച്ചു. ദുസിത് 2 ഹോട്ടലിൽ വെച്ചു നടന്ന പ്രകാശനചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ, പ്രോഗ്രാം കൺവീനർ രജീഷ്, രതീഷ് മാത്രാടൻ, രൻജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .സെപ്തം 26ന് വെള്ളിയാഴ്ച പുനെ യൂണിവേഴ്‌സിറ്റി മൾട്ടി പർപ്പസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുവാഖ് മധുരമീയോണം 2025 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
