വിമുക്തഭട സംഘടനയായ പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള യുടെ രണ്ടാമത് വാർഷിക പൊതുയോഗത്തിൽ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിനെ പൊന്നാട അണിയിച്ച് തബ്ബരാജീവ് ഗാന്ധി ഓഡിറ്റോറിയം, തമ്പാനൂർ തിരുവനന്തപുരത്ത് വെച്ച് ആദരിക്കുന്നു.മുൻ ഡിജിപി ഡോ ബി.സന്ധ്യ ഐപിഎസ്, ജോർജ് ടി എൻ, പുരുഷോത്തമൻ നായർ എന്നിവർ സമീപം.PSSSK സംസ്ഥാന പ്രസിഡണ്ട് വെറ്റെറൻ ജോർജ് എൻ. റ്റി. പതാക ഉയർത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാലചന്ദ്രൻ കീർത്തിയിൽ സ്വാഗതം അർപ്പിക്കുകയും, മുഖ്യാതിഥിയായ ഡോ. ബി. സന്ധ്യ .ഐ. പി.എസ്, ഡി. ജി. പി. ( റിട്ടയേർഡ് ) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, മറ്റ് അതിഥികളായ പ്രശസ്ത ഉദ്ഘാടന കർമ്മം നിർവഹിക്കുകയുംപിന്നണിഗായകൻ പട്ടം സനിത്തും, പ്രശസ്ത സാമൂഹിക പ്രവർത്തകനും സിനിമ നടനും വിമുക്തഭടനും കൂടിയായ സജി.വി.വി. യും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുഖ്യാതിഥികളോടൊപ്പം പങ്കെടുത്ത എല്ലാ അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേർന്ന് PSSSK യുടെ എഴുതി തയ്യാറാക്കപ്പെട്ട ‘രാസ ലഹരി വിരുദ്ധ പോരാട്ട പ്രതിജ്ഞ’ ചൊല്ലുകയും ചെയ്തു. സംഘടനയുടെ പേരിലുള്ള വെബ്സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് മുഖ്യാതിഥി ഡോ. ബി. സന്ധ്യ നിർവഹിച്ചു. യോഗത്തിൽ, മെയ് 2025 ൽ നടന്ന സംഘടനയുടെ പ്രത്യേക മെമ്പർഷിപ്പ് ക്യാമ്പയിനിൽ സംസ്ഥാനത്തുടനീളം നിന്നും ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത മൂന്ന് അംഗങ്ങളായ വെറ്റെറൻ സജു ജോൺ ( പത്തനംതിട്ട ജില്ല ), വെറ്റെറൻ മോഹനൻ .ബി. ( പാലക്കാട് ജില്ല ), വെറ്റെറൻ രാജേന്ദ്രൻ അക്ഷര ( ആലപ്പുഴ ജില്ല ) യെയും പ്രസ്തുത ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത മൂന്നു ജില്ലകളായ പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെയും മെമെന്റോ നൽകി ആദരിച്ചു. യോഗത്തിൽ മുതിർന്ന വിമുക്തഭട അംഗങ്ങളെയും വീരനാരികളെയും ആദരിച്ചു. യോഗത്തിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട്‌ ജനറൽ സെക്രട്ടറിയും , വരവ് ചെലവ് കണക്കുകളും അടുത്ത ഒരു വർഷത്തേക്കുള്ള ബഡ്ജറ്റും ട്രഷറർ വെറ്റെറൻ ഘോഷ് ലാൽ ജി യും, ഒരു വർഷക്കാലത്തിൽ സംഘടനയിൽ അംഗങ്ങളായി ചേർന്നിട്ടുള്ളവരുടെ മെമ്പർഷിപ്പ് വിവരങ്ങൾ സ്റ്റേറ്റ് കോഡിനേറ്റർ വി. പി. നായരും അവതരിപ്പിക്കുകയും പൊതുയോഗം ഇത് ഏകകണ്ഠേന പാസാക്കുകയും ചെയ്തു. പിന്നീട് എല്ലാ ജില്ലകളിൽ നിന്നും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും സംഘടനയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാവരും ചേർന്ന് ക്രിയാത്മകമായി ചർച്ച ചെയ്യുകയും ഏകകണ്ഠമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് വെറ്റെറൻ അബ്ദുൽ മജീദ്, സ്പോക്സ് പേഴ്സൺ വെറ്റെറൻ അനിയൻകുഞ്ഞ്, നിലവിലെ ജോയിന്റ് ട്രഷററും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറിയും ജോയിന്റ് ട്രഷററും മറ്റു ഭാരവാഹികളും സംസാരിച്ചു. തിരുവനന്തപുരം ജില്ല യൂണിറ്റ് പ്രസിഡണ്ട് വെറ്റെറൻ അജികുമാർ എസ് നന്ദി അറിയിക്കുകയും, ദേശീയ ഗാനാലാപനത്തിനും ഗ്രൂപ്പ് ഫോട്ടോയ്ക്കും ശേഷം യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *