തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് എമർജൻസി വിഭാഗം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം നിർവഹിച്ച അത്യാധുനിക എമർജൻസി സംവിധാനങ്ങൾ സജ്ജീകരിച്ച വിഭാഗത്തിൽ അഞ്ച് കിടക്കകളാണ് ഉള്ളത്. എമർജൻസി വിഭാഗം മേധാവി ഡോ ലൈലു മാത്യൂസ് സ്വാഗതമാശംസിച്ച ചടങ്ങിൽ അമേരിക്കയിലെ ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ആൻഡ് ട്രോമാ സർവീസ് സെൻറർ അസോ ഡയറക്ടർ ഡോ ടാനിയ അലുവേലിയ മുഖ്യാതിഥിയായിരുന്നു. ബിലീവേഴ്സ് ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ ജിജോ ജോസഫ്, റവ ഫാ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
ബിലീവേഴ്സ് ആശുപത്രിയിൽ പീഡിയാട്രിക് എമർജൻസി വിഭാഗം ആരംഭിച്ചു
