നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിശ്വ സ്‌പെക്ട്രം,-2025 ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാനും മാനേജിങ് ട്രസ്റ്റീ യുമായ വി.വേലപ്പൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ആർ. വി സനിൽ കുമാർ കൗൺസിലർ ഗ്രാമം പ്രവീൺ പ്രിൻസിപ്പൽ ജിപി സുജ, വൈസ് പ്രിൻസിപ്പൽ എസ് ജി ലേഖ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈഡ്രോ ഇലക്ട്രിക് പവർ പ്രൊജക്ടുകൾ, സെൻസർ അലാം, ഉരുൾപൊട്ടൽ തിരിച്ചറിയാനുള്ള അലാമുകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത്തരം ശാസ്ത്രമേളകൾ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുവാൻ സഹായകരമാകുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു : മുനിസിപ്പൽ ചെയർമാൻ പി കെ രാജ്‌മോഹനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *