കോട്ടയം :കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോമനെ (74) പോലീസ് കസ്റ്റഡിയിലെടുത്തു. ഇളയമകനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്ന് രാവിലെ ഒന്നരയോടെയാണ് സംഭവം. ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു സോമന്റെ ശ്രമം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടഞ്ഞു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *