മനോഹരമായി ചിരിക്കാൻ തൂവെള്ള പല്ലുകൾ വേണം. സുന്ദരമായ പല്ലുകൾ ഉള്ളവർക്കേ ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയൂ. എന്നാൽ മനോഹരമായ ചിരിക്ക് പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും പ്രതിസന്ധിയിലാക്കും. ചില പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ പല്ലിലെ കറ വേരോടെ ഇല്ലാതാക്കാം.1.കറ്റാര്‍വാഴയും ഗ്ലിസറിനും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്സ് ചെയ്യണം. ഇത് പല്ലിനു തിളക്കവും സൗന്ദര്യവും നല്‍കും. അതോടൊപ്പം കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നു. ഒരാഴ്ച തേച്ചാല്‍ പല്ല് വെട്ടിത്തിളങ്ങും.2.കറ കളയാനുള്ള നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും. ബേക്കിംഗ് സോഡയില്‍ അല്പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കുക. ഇത് ഉപയോഗിച്ച് ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കരുത്. പല്ലിന്റെ ഇനാമലിന് ഇതു കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. പല്ലിനു വെളുപ്പു ലഭിക്കും.3.കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിനു നിറം നല്കുന്ന ഒരു മാര്‍ഗമാണ്.4.ചെറുനാരങ്ങാനീരില് ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതും കറകൾ നീക്കും.5.രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. പിന്നീട് വായില്‍ സാധാരണ വെള്ളമുപയോഗിച്ചു കഴുകാം. നാരങ്ങാനീരില്‍ വെള്ളമൊഴിയ്ക്കേണ്ടത് അത്യാവശ്യം. ഇല്ലെങ്കില്‍ ഇതിലെ സിട്രിക് ആസിഡ് നേരിട്ടു പല്ലുകളെ ദ്രവിപ്പിക്കുമെന്നതു മറക്കാതിരിക്കുക.
പല്ലിൽ കറയുണ്ടോ… തുമ്പപ്പൂ പോലെ തിളങ്ങാൻ അഞ്ചു മാർഗങ്ങൾ
