കോട്ടയം: എച്ച്.എന്‍.എല്‍ ന്റെ സ്ഥലത്ത് റബര്‍ ഉല്പന്ന നിര്‍മ്മാണ കമ്പനികള്‍ തുടങ്ങുവാന്‍ മുന്നോട്ടുവന്നിട്ടുള്ള സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ കടുത്തുരുത്തി നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. റബ്ബറിന്റെ പ്രധാന ഉല്പാദന കേന്ദ്രമായ കോട്ടയം ജില്ലയില്‍ റബ്ബര്‍ ഉല്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ ഇതിനായി മുന്കൈയ്യെടു ത്തത്. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആര് ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് സമ്മേളനം ഉത്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡന്റ് ഏ.വി. ജോര്‍ജ്കുട്ടി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഇ. ഷെറീഫ്,രാധാകൃഷ്ണ മേനോന്, വി.ജെ. വര്‍ക്കി വെടിയഞ്ചേരില്, ജോയി പരുന്തനോലില്‍, എം.ഡി. മത്തായി എന്നിവര്‍ പ്രസംഗിച്ചു.
റബ്ബര്‍ ഉല്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കണം; ആര്‍ജെഡി
