നാടിന് ആശ്വാസം; കുമരകം കോ​ണ​ത്താ​റ്റു പാ​ലം ഭാഗികമായി തുറന്നു; തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നാടകമെന്ന് പ്രതിപക്ഷം

കോട്ടയം: വർഷങ്ങളായി നിർമാണം പാതിവഴിയിൽ കിടന്ന കോട്ടയം കുമരകം പാലം ഭാഗികമായി തുറന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമായി സർക്കാർ നടപടി. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൽഡിഎഫ് സർക്കാർ കളിക്കുന്ന നാടകമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണു നടക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് വാ​ഹ​ന​ഗ​താ​ഗ​തത്തിനായി പാലം ഭാഗികമായി തുറന്നത്. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ വാഹനമാണ് പാ​ല​ത്തി​ലൂ​ടെ ആ​ദ്യം ക​ട​ന്നു​പോ​യ​ത്. കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടു​ക. കോ​ട്ട​യ​ത്തു​നി​ന്നു കു​മ​ര​ക​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ താ​ത്കാ​ലി​ക റോ​ഡി​ലൂ​ടെ ഗു​രു​മ​ന്ദി​രം വ​ഴി കടത്തിവിടും. പ്ര​വേ​ശ​ന പാ​ത​യു​ടെ ഒ​രു വ​ശം മാ​ത്ര​മാ​ണ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ക്കി ഭാ​ഗം മ​ണ്ണി​ട്ട് ഉ​യ​ർ​ത്ത​ണ​മെ​ങ്കി​ൽ മ​ഴ മാ​റ​ണം. ആ​റ്റാ​മം​ഗ​ലം പ​ള്ളി​യു​ടെ സ​മീ​പ​ത്തെ ക​രി​ങ്ക​ൽ​ക്കെ​ട്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ബ​സ് സ​ർ​വീ​സു​ക​ൾ പ​ഴ​യ​തു​പോ​ലെ പു​ന​രാ​രം​ഭി​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വ​സ​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *