ചൈ​ന​യ്ക്കെതിരേ 100 ശ​ത​മാ​നം അ​ധി​ക​തീ​രു​വ പ്ര​ഖ്യാ​പി​ച്ച് ഡൊണാൾഡ് ട്രം​പ്

​വാഷിം​ഗ്ട​ൺ ഡി​സി: തീരുവയുദ്ധത്തിൽ വീണ്ടും ചൈനയ്ക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡൊണാൾ ട്രംപ്. ചൈ​ന​യ്ക്കെതിരേ100 ശ​ത​മാ​നം അ​ധി​ക തീ​രു​വ എ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ട്രം​പ് പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്‍റ് ഷി ​ജി​ൻ​പിംഗുമാ​യു​ള്ള ഉ​ച്ച​കോ​ടി റ​ദ്ദാ​ക്കു​മെ​ന്നും ട്രംപ് ഭീ​ഷ​ണിമുഴക്കി. ഇതോടെ, അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളുമായി ബന്ധപ്പെട്ട് ബീ​ജിം​ഗു​മാ​യു​ള്ള വ്യാ​പാ​രയു​ദ്ധം വീ​ണ്ടും കത്തിപ്പടർന്നു. ന​വം​ബ​ർ ഒന്നു മു​ത​ൽ അ​ധി​ക നി​കു​തി​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​രയു​ദ്ധം വീ​ണ്ടും ക​ത്തി​പ്പ​ട​ർ​ന്ന​തോ​ടെ ഓ​ഹ​രി വി​പ​ണി​ക​ൾ ഇ​ടി​ഞ്ഞു. നാ​സ്ഡാ​ക്ക് 3.6 ശ​ത​മാ​ന​വും എ​സ് ആ​ൻ​ഡ് പി 500 2.7 ​ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു. ചൈ​നീ​സ് ഉത്പ​ന്ന​ങ്ങ​ൾ​ക്ക് അമേരിക്ക നി​ല​വി​ൽ 30 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യി​ട്ടു​ണ്ട്. അതേസമയം, ചൈ​ന​യു​ടെ പ്ര​തി​കാ​രതീ​രു​വ നി​ല​വി​ൽ വെറും 10 ശ​ത​മാ​നം മാത്രമാ​ണ്.താരിഫ് പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുന്പ്. അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ചൈ​ന ക​ത്തു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ്, തന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ൽ ട്രംപ് അപ്രതീക്ഷിത പ്രതികരണം നടത്തിയിരുന്നു. സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ മു​ത​ൽ സൈ​നി​ക ഉപകരണങ്ങൾ, പു​ന​രു​പ​യോ​ഗ ഊ​ർ​ജസാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ ഉൾപ്പെടെയുള്ള നിർമാണത്തിന് അപൂർവ ധാതുക്കൾ നിർണായകഘടകമാണ്. ഈ ​വ​സ്തു​ക്ക​ളു​ടെ ആ​ഗോ​ള ഉ​ത്പാ​ദ​ന​ത്തി​ലും സം​സ്ക​ര​ണ​ത്തി​ലും ചൈ​ന ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്നു. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനത്തിൽ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *