ആണിരോഗം ധാരാളം പേരിൽ കണ്ടുവരാറുണ്ട്. സാധാരണയായി മര്‍ദം കൂടുതല്‍ ഏല്ക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ആണിരോഗം പൊതുവേ രണ്ടുതരം കട്ടിയുള്ളതും മൃദുലമായതും. കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതല്‍ മര്ദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാല് വിരലുകള്‍ക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകള്‍ക്കിടയില്‍. കാല്‍വിരലിന്റെ അഗ്രത്തില്‍ വരുന്നത് , നഖത്തിനോടു ചേര്‍ന്നു വരുന്നത്, വിരലുകളുടെ പുറം ഭാഗത്തുവരുന്നത് എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷില്‍ പേരു വ്യത്യാസവുമുണ്ട്. കാലിന്റെ അടിയില്‍ സമ്മര്‍ദ ഭാഗങ്ങളില്‍ അരിന്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം. അരിന്പാറയാണെങ്കില് അവയില്‍ അമര്‍ത്തിയാല്‍ വേദനയുണ്ടാവില്ല. പുറത്തേക്കു വലിച്ചാലാണു വേദന തോന്നുക. എന്നാല്‍ ആണിയില്‍ അമര്‍ത്തുന്പോള്‍ വേദന തോന്നും. പുറത്തേക്കു വലിച്ചാല്‍ വേദനയുണ്ടാകില്ല.ത്വക്കിന്റെ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉരസലും മര്ദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവര്ക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല. ഈ ഭാഗങ്ങളില്‍ കാണുന്ന ചില വൈറസുകളുടെ സാന്നിധ്യവും ചിലതരം മുള്ളുകള്‍ കാലില്‍ തറച്ചാല്‍ ഇതു വരുന്നു എന്നതും, ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളുടെ അനുഭവവും കണക്കിലെടുത്താല്‍ ഇവ എങ്ങനെയുണ്ടാകുന്നു എന്നതിന് ഇന്നു കരുതപ്പെടുന്ന ഉത്തരങ്ങള്‍ പൂര്‍ണമായും ശരിയാണെന്നു തോന്നുന്നില്ല. നന്നായി കുതിര്‍ത്ത ശേഷം പരുപരുത്ത വസ്തുക്കള്‍ കൊണ്ട് ഉരച്ചു കളയാം. താത്കാലികമായി ഇതു മാറിനിൽക്കും. കോണ്‍ റിമൂവല്‍ പ്ലാസ്റ്ററില്‍ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം സാലിസിലിക് ആസിഡ് ആ ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച് കട്ടി കുറയ്ക്കുന്നു. ചിലപ്പോള്‍ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്. ആവണക്കെണ്ണ പുരട്ടുന്നതും കോണ്‍ പ്ലാസ്റ്റര്‍ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാന്‍ സഹായിക്കുമെങ്കിലും വീണ്ടും വരുന്ന പ്രവണത തടയാനാവില്ല. സ്വയം ഒഴിവാക്കി ഒരു വിദഗ്ധ ഡോക്ടറെ കാണുന്നതാണ് ഉചിതം.
Related Posts

പരപ്പനങ്ങാടി : പരപ്പനങ്ങാടി തീരദേശത്ത് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ ഡോ. ഫാത്തിമയെ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു. ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉപഹാരം നൽകി.മൽസ്യതൊഴിലാളി കുടുംബാംഗമായ…

ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍…

അടച്ചു പൂട്ടിയതേയില തോട്ടങ്ങളിലതൊഴിലാളികൾക്ക് നൽകുന്ന 2500 രൂപാ എസ്ഗ്രേഷ്യാ നൽകണമെന്ന് ആവശ്യം
പീരുമേട്: അടച്ചു പൂട്ടിയ പീരുമേട് ടീ കമ്പനി, ബോണാമി,ഹെലിബറിയ തോട്ടങ്ങളിലെ അവശത അനഭവിക്കുന്ന തൊഴിലാളികൾക്ക് കശുവണ്ടി,കയർ മേഖലയിലെ തൊഴിലാളികൾക്ക് നൽകുന്ന 2500 രൂപാ എസ്ഗ്രേഷ്യാ നൽകണമെന്ന് ഹൈറേഞ്ച്…