മടങ്ങിയെത്തിയ പ്രവാസികളോടുള്ള അവഗണന അനീതി.– കെ.ഇ.ഇസ്മയിൽ

തിരു. അശാസ്ത്രീയവും അപ്രായോഗികവും നിറഞ്ഞ പ്രവർത്തികൾ മടങ്ങിയെത്തിയ പ്രവാസികളോട് അനുവർത്തിക്കുന്നത് അനീതിയും മാനുഷ്യക മൂല്യങ്ങൾക്കെതിരാണെന്നും മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ അഭിപ്രായപ്പെട്ടു.എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റേയും സംയുക്ത നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാസികൾക്ക് അവകാശബോധവും സംഘടിതശേഷിയും കൈവരിക്കാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ നോർക്കാവകുപ്പും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ ഉണ്ടാകുമായിരുന്നില്ലെന്നും പത്ത് വർഷം കൊണ്ടുള്ള സംഘാടന പ്രയാണത്തിന്റെ പരിണതഫലമാണ് 96 ൽ നോർക്കാ വകുപ്പ് നടപ്പിലാക്കാൻ കഴിഞ്ഞതെന്നു കെ.ഇ. ഇസ്മായിൽ തുടർന്നു പ്രസ്ഥാവിച്ചു. പ്രവാസിആരോഗ്യ ഇൻഷുറൻസ് പദ്ധതിമടങ്ങിയെത്തിയവർക്കാണ് അനിവര്യമെന്നിരിക്കെ പദ്ധതിയുടെ ഗുണങ്ങൾ പ്രവാസികൾക്കായി മാത്രം ഏർപ്പെടുത്തിയത് കടുത്ത വിവേചനമാണെന്നു അവകാശ നയ പ്രഖ്യാപന വിളംബരംഉത്ഘാടനം ചെയ്ത കെ.കെ രമ എം.എൽ.എ. പ്രസ്താവിച്ചു.കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഡോ.എച്ച്.എ. റഹ് മാൻ, കോശി അലക്സാണ്ടർ, സത്താർ ആവിക്കര, ബാലരാമപുരം റഹീം, ശശി ആർ.നായർ, എ. നജീബ്, വി.രാമചന്ദ്രൻ, മജീദ് ഹാജി വടകര, സി.പി. റഷീദ് മാസ്റ്റർ, അജിൽ മണിമുത്ത്, ലൈജു റഹീം, എ.ആർ. ഷാജി . മുഹമ്മദ് കോയ ചേലാമ്പ്ര തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു. ഡോ. ഗ്ലോബൽ ബഷീർ സ്വാഗതവും ജസ്റ്റിൻ ഡിസിൽവ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *