മധുര ദളിത് ഗ്രാമത്തിലെ കുടിവെള്ളടാങ്കിൽ മനുഷ്യവിസർജ്യം കലർത്തി

മധുര: ത​മി​ഴ്‌​നാ​ട് മ​ധു​ര​യി​ൽ കു​ടി​വെ​ള്ള ടാ​ങ്കി​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം കലർത്തി. സംഭവത്തിൽ 14കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അ​മ​ചി​യ​പു​രം ഗ്രാ​മ​ത്തി​ലെ കു​ടി​വെ​ള്ള​ടാ​ങ്കി​ലാ​ണ് മ​നു​ഷ്യ​വി​സ​ർ​ജ്യം ക​ണ്ടെ​ത്തി​യ​ത്. ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ്ര​ധാ​ന ജ​ല​വി​ത​ര​ണ​കേ​ന്ദ്ര​മാ​ണി​ത്. ഇവരിൽ ഭൂരിഭാഗവും ദളിത് വിഭാഗത്തിൽപ്പെടുന്നവരാണ്. ടാ​ങ്കി​ൽ​നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ടാ​ങ്ക് പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​നു​ഷ്യ​വി​സ​ർ​ജ്യം ക​ണ്ടെ​ത്തു​കയാ​യി​രു​ന്നു. ടാ​ങ്കി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ്യാ​പ​ക​ പ്ര​തി​ഷേ​ധ​മുയർന്നു. ടാ​ങ്ക് ഉ​ട​ൻ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ണു​ബാ​ധപ​ട​രാ​തി​രി​ക്കാ​ൻ എ​ല്ലാ താ​മ​സ​ക്കാ​രെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലത്തെത്തിയിട്ടുണ്ട്. അ​മ​ച്ചി​യ​പു​ര​ത്തെ ഏ​ക​ദേ​ശം ഇരുന്നൂറിലേറെ കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ടാ​ങ്കി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *