കോവളം:തിരുവനന്തപുരം ജൻ ശിക്ഷൺ സൻസ്ഥാന്റെയും തിരുവല്ലം എൻ എ സി ടി യുടെയും നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്സുകളുടെ ഉൽഘാടനവും നടന്നു.തിരുവനന്തപുരം ജൻശിക്ഷൺ സ്ഥാൻ ഡയറക്ടർ കെ ബി സതീഷിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കാലികറ്റ് മുൻ വി സി യും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രൊഫ ഡോ എം അബ്ദുൽ സലാം ഉൽഘാടനം ചെയ്തു. തിരുവല്ലം വി എച് എസ് എസ് ഫോർ ഗേൾസ് പ്രിൻസിപ്പാൾ ഡോ ജാനു എം എസ് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ചു. തിരുവല്ലം വാർഡ് കൗൺസിലർ വി സത്യവതി, പാച്ചല്ലൂർ നൂറാണി ഹോസ്പിറ്റൽ എം ഡി പരമേശ്വരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ എ സി ടി ഈ കോഴ്സ് കോ -ഓർഡിനേറ്റർ അശ്വതി സ്വാഗതവും എൻ എ സി ടി ഈ അക്കാഡമിക് കോ ഓർഡിനേറ്റർ ആദർശ് എം സി കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *