കോട്ടയം: ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പള്ളം ബ്ലോക്കുകളിൽ കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 13 വൈകിട്ടു അഞ്ചു വരെ അപേക്ഷിക്കാം.കുടുംബശ്രീ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നുള്ള, ജില്ലയിൽ താമസിക്കുന്നവരാകണം അപേക്ഷകർ. ബി.കോം, ടാലി യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്,ഇന്റർനെറ്റ് അപ്ലിക്കേഷൻ), അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ വേണം.പ്രായപരിധി: 2025 സെപ്റ്റംബർ ഒന്നിന് 20നും 36നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് (ദിവസവേതനം) 40 വയസ്. എസ്.സി/എസ്.റ്റി വിഭാഗത്തിന് അഞ്ചും, ഒ.ബി.സി മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വിധവകൾക്ക് അഞ്ചും വർഷ ഇളവ്.യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, നിശ്ചിത ഫോർമാറ്റിൽ കുടുംബശ്രീ അയൽക്കൂട്ടം സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ എന്നിവജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും(www.kudumbashree.org) സി.ഡി.എസ് ഓഫീസുകൾ മുഖേനയും ലഭ്യമാണ്.ഫോൺ: 0481-2302049
കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
