വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടും ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും സമാധാനക്കരാറിന്റെ ആദ്യഘട്ടം ഈ ആഴ്ച പൂർത്തിയാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് . തന്റെ സമാധാനപദ്ധതി ലക്ഷ്യമിടുന്നതുപോലെ, ഗാസയുടെ അധികാരവും നിയന്ത്രണവും ഹമാസ് വിട്ടുകൊടുക്കാൻ തയാറായില്ലെങ്കിൽ “പൂർണഉന്മൂലനം’ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പരാമർശങ്ങൾ. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ഇന്ന് ഗാസ സമാധാന ചർച്ചകൾ ആരംഭിക്കും. ഇസ്രയേൽ, ഹമാസ്, അമേരിക്ക, ഈജിപ്ത്, ഖത്തർ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക. ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. പദ്ധതി പ്രകാരം, കസ്റ്റഡിയിൽ അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാനും ഗാസാ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹമാസ് ആയുധം വെടിയണം എന്ന നിർദേശത്തിൽ പ്രതികരണം നല്‍കിയിട്ടില്ല. ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബന്ദിമോചനം അടക്കമുള്ള വിഷയങ്ങളിലെ ഹമാസിന്റെ അനുകൂല നിലപാടുകൾ വെടിനിർത്തലിലേക്കു നയിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇന്ന് കയ്റോയിൽ ചർച്ചയാരംഭിക്കുന്നത്. ഗാസയിൽനിന്നുള്ള ഇസ്രേലി സേനാ പിന്മാറ്റത്തിനു കൃത്യമായ സമയപദ്ധതി വേണമെന്ന് ഹമാസ് ചർച്ചയിൽ ആവശ്യപ്പെടുമെന്നാണു റിപ്പോർട്ട്. ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടും, ഗാസയിൽ ഇസ്രയേലിന്റെ വ്യോമ, കര ആക്രമണങ്ങൾ ഇന്നലെയും തുടർന്നു . തെക്കൻ മേഖലയിൽ സഹായം തേടിയ നാല് പേരും ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് പേരും ഉൾപ്പെടെ കുറഞ്ഞത് 19 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പാർപ്പിട കേന്ദ്രങ്ങൾ നശിപ്പിച്ചു. ഹമാസ് വെടിനിർത്തൽ നിർദേശം അംഗീകരിച്ച പശ്ചാത്തലത്തിൽ ഇസ്രയേൽ ഗാസയിലെ ആക്രമണം നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Related Posts

ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി;നിരവധി പേര് കൊല്ലപ്പെട്ടു
ബെര്‍ലിന്‍: തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ബാഡന്‍-വ്രെറ്റംബര്ഗില് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:10 ഓടെ…

ബസിലിക്കയിൽ സമവായം നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഗമവും റാലിയും
എറണാകുളം അതിരൂപതയുടെ കത്തിഡ്രൽ ബസിലിക്കയിൽ അനുദിന വിശുദ്ധ കുർബാന ഇല്ലാതെ ആയിട്ട് നാളെ 1000ദിവസം തികയുന്നു. 999ദിവസം പൂർത്തിയായതിന്റെ ഭാഗമായി, ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ കുർബാന പുനരാരംഭിക്കണമെന്നും,…

കാഴ്ചയും കാഴ്ച്ചപ്പാടും സെമിനാർ സംഘടിപ്പിച്ചു
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾക്കായി കാഴ്ചയും കാഴ്ച്ചപ്പാടും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധ്യാപകനും, കലാസാംസ്കാരിക…