ഗിന്നസ് സുനിൽ ജോസഫ്
പീരുമേട്: മലനാട്ടിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പള്ളികുന്ന് സി.എസ്. ഐ പള്ളി ഭൂമിയിൽ ഒരു വിസ്മയം കൂടി. 163 വർഷം പ്രായമുള്ള ഒരു കാപ്പി ചെടിയാണ് കണ്ടെത്തിയത്. കുതിരയുടെ ശവകുടിരം സ്ഥിതി ചെയ്യുന്ന സെമിത്തേരി എന്ന നിലയിൽ പ്രശസ്തമാണി ദേവാലയം.1869-ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി സമ്മാനമായി നൽകിയ 16 ഏക്കർ സ്ഥലത്ത് ചർച്ച് മിഷനറി സൊസൈറ്റിയാണ് പള്ളി നിർമ്മിച്ചത്. ഈ ഭൂമിയിലാണ് അപൂർവ്വകാപ്പിമരം നിൽക്കുന്നത്. പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ പള്ളിയുടെ സ്വത്തിലെ ഒരു കൂട്ടം കാപ്പി ചെടികൾക്കിടയിൽ നിന്ന് കോഫി ബോർഡിലെ ശാസ്ത്രജ്ഞർ ഈ ചെടി കണ്ടെത്തിയത്. ഇത് സംരക്ഷിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബിഎംസി) വഴി കെഎസ്ബിബിക്ക് കഴിയുമെന്ന് പള്ളി അധികാരികൾ പറഞ്ഞു.*ഹൈറേഞ്ചിലെകാപ്പി കൃഷിയുടെ ഉത്ഭവം*1820-ൽ തിരുവിതാംകൂറിന്റെ വന കൺസർവേറ്ററായ ഉറബൻ വിഗ് റോസ് മൺറോയാണ് 100 വർഷത്തേക്ക് കാപ്പി കൃഷി നടത്താൻ അനുമതി നേടിയത്.പെരുവന്താനം മുതലുള്ള ഒഴിഞ്ഞ കുന്നുകൾ ഹിൽ മിഷനിൽ നിന്നുള്ള വ്യവസായികളായ ബേക്കർമാരെ ആകർഷിക്കുകയും റവ .ഹെൻ്റി ബേക്കർ ജൂനിയറിൻ്റെ മകനായ ഹാരിയെ ഒരു തൊഴിലേക്ക് കൊണ്ടുവരാനുള്ള ഹെൻറി ബേക്കറിൻ്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ആശയമാണ് പിരുമേട്ടിൽ കാപ്പി കൃഷി എന്നത്. 1860-ൽ റവ.ഹെൻറി ബേക്കർ ഒരു പ്രദേശം കൃഷിക്കായി ഏറ്റെടുത്തു, അത് ഇപ്പോൾ ടൈഫോർഡ്, വേമ്പനാട് എന്ന പേരുകളിൽ അറിയുന്നു. ജോർജ് ബേക്കർ 1862-ൽ ഹോപ്പ്, ആഷ്‌ലി, സ്റ്റാഗ്ബ്രൂക്ക് എന്നിവ വെട്ടിത്തെളിച്ച് കാപ്പി നടാൻ തുടങ്ങി, ഹോപ്പിൽ ജോർജ് ബേക്കറും, ആഷ്‌ലിയിൽ ജെ.ഡി. മൺറോയും സ്റ്റാഗ്ബ്രൂക്കിൽ റോബർട്ട് ബേക്കറും, എഫ്.ജി. റിച്ചാർഡ്സൺ ടൈഫോർഡിലും കാപ്പി കൃഷി ആരംഭിച്ചു. 1867-ൽ ബറോസ് ആണ് വുഡ്‌ലാൻഡ്‌സിൽ ആദ്യമായി കാപ്പി കൃഷി ചെയ്തത്. 1866-ൽ റിച്ചാർഡ്‌സൺ തന്റെ വിഹിതം ബേക്കേഴ്‌സിന് തിരികെ വിറ്റു പെരിയാർ വാലിയിലേക്ക് താമസം മാറി. കാപ്പി കൃഷിയെ ബാധിക്കുന്ന ഇല രോഗം1875-ൽ തെക്കൻ തിരുവിതാംകൂറിലെ അഷാംബൂവിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഈ രോഗം പീരുമേട്ടിലുമെത്തി, ഇതേ തുടർന്ന് നിരവധി കാപ്പിത്തോട്ടങ്ങൾ ഉപേക്ഷിക്കപ്പെട്ടു. ജോർജ്ജ് ബേക്കർ താമസിയാതെ കോട്ടയത്തേക്ക് മടങ്ങി, 1886 ആയപ്പോഴേക്കും പന്ത്രണ്ട് തോട്ടക്കാർ മാത്രമേ ഇവിടെ അവശേഷിച്ചിരുന്നുള്ളൂ. ആഷ്ലി തോട്ടത്തിൻ്റെ ഭാഗമായിരുന്ന 16 ഏക്കറാണ് പള്ളിക്കു വേണ്ടി വിട്ടു നൽകിയത്. ഈ അപൂർവ്വ കാപ്പി ചെടിക്ക് ചുറ്റും വേലി തീർത്ത് സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് പള്ളിയധികാരികൾ