ഭാരതീയ ജനതാ യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. എ. ഹരീഷ് അധ്യക്ഷതവഹിച്ചു . ബിജെപി ജില്ലാ പ്രസിഡന്റ് വി. സി. വർഗീസ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിഷയാവതരണം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അർജുൻ നടത്തി. മുഖ്യപ്രഭാഷണം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ നിർവഹിച്ചു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗൗതംകൃഷ്ണ ജെ, ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സുജിത് ശശി, OBC മോർച്ച പ്രസിഡന്റ് പി.എൻ. പ്രസാദ്,ബിജെപി ജില്ലാ ട്രഷറർ അമ്പിളി രാജൻഎന്നിവർ പരിപാടിയിൽ പങ്കെടുത്തു.
