വൈക്കം:വെച്ചൂർ പഞ്ചായത്ത് അങ്കണവാടി കലോത്സവം വർണോത്സവം 2025 വർണാഭമായി.വെച്ചൂർ അച്ചിനകം പാരീഷ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന കലോത്സവം ചലച്ചിത്രപിന്നണി ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അഭിരുചി മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പിൻതുണ നൽകിയാൽ കുട്ടികളെ പ്രതിഭാസമ്പന്നരാക്കാനാകുമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദുരാജു, ഗീതസോമൻ, ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ,ശിശു വികസന ഓഫീസർ പി രജനി, ഐസിഡിഎസ് സൂപ്പർവൈസർ സി.കെ. സുചിത്ര തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കുട്ടികളുടെ ഗാനാലാപനം, നൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികൾ നടന്നു. കലാപരിപാടികളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സമ്മാനങ്ങൾ നൽകി.ഫോട്ടോ:വെച്ചൂർ പഞ്ചായത്ത് അങ്കണവാടി കലോത്സവം വർണോത്സവം വെച്ചൂർ അച്ചിനകം പാരീഷ് ഹാളിൽ ചലച്ചിത്രപിന്നണി ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു
