“മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും… അതാണെന്റെ ജീവൻ ടോൺ’ മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്. ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം”പാറ്റപ്പാൽ കുടിക്കും… അതാണെന്റെ ആരോഗ്യരഹസ്യം’ എന്നു നായകൻ പറഞ്ഞാൽ അദ്ഭുതപ്പെടേണ്ടതില്ല! “പാറ്റപ്പാൽ’ പോഷകസമൃദ്ധമാണത്രെ! പ്രോട്ടീനുകൾ ധാരാളമടങ്ങിയ പാറ്റപ്പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്ന് ഗവേഷകർ പറയുന്നു. ആരും വിശ്വസിക്കില്ല അല്ലേ, എന്നാൽ വിശ്വസിച്ചോളൂ… “ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ’ എന്ന ഇനത്തിൽപ്പെട്ട പാറ്റയുടെ പാൽ പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പ്രോട്ടീനുകൾ, ഷുഗർ എന്നിവയാൽ സമ്പന്നമാണ് പാറ്റപ്പാൽ.ഫിറ്റ്നസ്, വെൽനസ് മേഖലകളിൽ സാധാരണ ഉപയോഗിക്കുന്ന പദമാണ് “സൂപ്പർഫുഡ്’. ഇലക്കറികൾ, ചിലയിനം ഫലങ്ങൾ, നട്സ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാർഥങ്ങളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ഇവ നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യദായകമാണ്. എന്നാൽ “സൂപ്പർഫുഡ്’ വിഭാഗത്തിൽ മത്സരിക്കാനെത്തുകയാണ് “പാറ്റപ്പാൽ’!!പാറ്റപ്പാലിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്. ഭാവിയിലെ പ്രധാനപ്പെട്ട പോഷകസമൃദ്ധമായ ഭഷ്യവിഭവമായി പാറ്റപ്പാൽ മാറുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഗവേഷണം, അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും കണ്ടെത്തലുകൾ ബദൽ, സുസ്ഥിര ഭക്ഷ്യസ്രോതസുകൾക്കുള്ള പുതിയ വാതിലുകൾ തുറക്കുമെന്നാണ് വിശ്വാസം. “ജേണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പസഫിക് പെൺ പാറ്റകൾ കുഞ്ഞുങ്ങളെ പോറ്റാൻ ഉത്പാദിപ്പിക്കുന്ന പാൽ പോലുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ട് നേരത്തെ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. സസ്തനികളുടെ പാലിൽ ഏറ്റവും കലോറി കൂടുതലുള്ളത് എരുമയുടെ പാലിനാണ്. ഇതിന്റെ മൂന്നിരട്ടി കലോറിയാണ് പാറ്റയുടെ പാലിൽ അടങ്ങിയിട്ടുള്ളത്. കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ഷുഗർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എല്ലാ സൂപ്പർഫുഡുകളെയും പോലെ, പരമ്പരാഗത-ആരോഗ്യഭക്ഷണശീലങ്ങൾക്കു പകരമായി പാറ്റപ്പാൽ ഉപയോഗിക്കാൻ കഴിയും.എന്തൊക്കെയാണെങ്കിലും, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിനു ലഭ്യമല്ല. ഇതിന്റെ ഉത്പാദനം തന്നെയാണ് ഏറ്റവും വലിയ തടസം.
Related Posts
സ്കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് അപകടം
കോട്ടയം: വിനോദയാത്ര പോയ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ഥികളെയും…
നഗരസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രീതാരാജേഷ്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണസമിതിയെ എൽഡിഎഫും ബി ജെ പിയും പല തവണ അട്ടിമറിയിലൂടെ മറിച്ചിടാൻ ശ്രമിച്ചിട്ടും നടക്കാതിരുന്നത് എല്ലാ വാർഡുകളിലേക്കും…
റീൽസിനു വേണ്ടി ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചുപെർ അറസ്റ്റിൽ
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് . ഗുണ്ട്…
