ഒക്ടോബർ 2025പ്രവാസി ക്ഷേമത്തിനായി വിപുലമായ സംവാദം: സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025 ഒക്ടോബർ 8ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, കേരളത്തിൽ പ്രവാസി പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ ഏകോപിപ്പിക്കുന്ന പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസ്സോസിയേഷൻ (PPHA) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025, ഒക്ടോബർ 8-ാം തീയതി ബുധനാഴ്‌ച രാവിലെ 10 മണിക്ക്, തിരുവനന്തപുരം പത്മാകഫേ ഹാളിൽ (പഴയ ട്രിവാൻഡ്രം ഹോട്ടൽ, സെക്രട്ടറിയേറ്റ് സമീപം) നടക്കും.പ്രമുഖ അഥിതികൾക്ക് ഉജ്വലമായ സാന്നിദ്ധ്യംമുൻമന്ത്രി ബഹു. കെ. ഇ. ഇസ്മയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബഹു. എം.എൽ.എ ശ്രീമതി കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുക്കും.പ്രവാസി ബന്ധുവും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനുമായ ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.കൺവെൻഷനിൽ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് നടപ്പിലാക്കി പുതിയ നേതൃത്വം പ്രഖ്യാപിക്കുകയും, ഭാവിയിലേക്ക് സംഘടനയുടെ നയപരിപാടികൾ അവതരിക്കപ്പെടുകയും ചെയ്യും.കാര്യക്രമ വിശദാംശങ്ങൾഅദ്ധ്യക്ഷൻ: ഡോ. എസ്. അഹമ്മദ്നയപ്രഖ്യാപന പ്രഭാഷണം: ശ്രീ. സി.പി. റഷീദ് മാസ്റ്റർ, കോഴിക്കോട്തിരഞ്ഞെടുപ്പ് ക്രമീകരണം: ശ്രീ. ജോസ് കോലത്ത, ശ്രീ. കോശി അലക്സാണ്ടർആശംസകൾ: ഡോ. റഹ്‌മാൻ (വിഴിഞ്ഞം), ശ്രീ. കെ.എം. നാസർ, ശ്രീ. ബാലരാമപുരം റഹീം, ശ്രീ. മുഹമ്മദ് കോയ ചേലാബ്രഇത്തവണത്തെ കൺവെൻഷൻ, പ്രവാസി ക്ഷേമം മാത്രമല്ല, പ്രവാസി സ്വാഭിമാനത്തിനും ശബ്ദവത്കരണത്തിനും വേദിയാകുമെന്ന് കൺവെൻഷൻ കോ-ഓർഡിനേറ്റർമാരായ ശ്രീ. കോശി അലക്സാണ്ടറും ശ്രീ. തിരുവല്ലം ഉണ്ണിയുമാണ് അറിയിച്ചത്.”പ്രവാസി ഭാരതിയരുടെ ആദ്യ മുഖപത്രം” എന്ന പ്രസ്ഥാന പോരാളിയുടെ 20-ാം വാർഷികം കൂടി കൺവെൻഷനിൽ വിപുലമായി ആചരിക്കപ്പെടും.മാധ്യമങ്ങളെയും സാമൂഹിക പ്രവർത്തകരെയും ഈ അഭിമാനകരമായ പ്രവർത്തക സംഗമത്തിൽ സാദരം സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *