തിരു : നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബും എൻഎസ്എസ് വളണ്ടിയർമാരും, സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എൻഎസ്എസിലെ നൂറുകണക്കിന് വോളണ്ടിയർമാർ കൂടി ചേർന്ന് പൂന്തോട്ടം പ്ലാസ്റ്റിക് വിമുക്തമാക്കി. പിടിഎ പ്രസിഡണ്ട് കള്ളിക്കാട് ബാബു ഉദ്ഘാടനം ചെയ്തു. നീയാരുടെ അസിസ്റ്റന്റ് എൻജിനീയർ ശ്രീ സിദ്ദിഖ് അധ്യക്ഷനായി. എൻഎസ്എസിന്റെ പ്രോഗ്രാം കോർഡിനേറ്റർമാരായ ആൽബിൻ, മഞ്ജുഷ, ഗാന്ധിദർശൻ കോഡിനേറ്റർ ഡോ : പ്രിയങ്ക തുടങ്ങിയവർ നേതൃത്വം നൽകി ഗാന്ധി പ്രതിമയിൽ എൻഎസ്എസ് വോളണ്ടിയർമാരും നെയ്യാർ ഡാം സന്ദർശകരും പുഷ്പാർച്ചന നടത്തി.
നെയ്യർ ഡാം പൂന്തോട്ടം എൻഎസ്എസ് വളണ്ടിയർമാർ പ്ലാസ്റ്റിക് വിമുക്തമാക്കി
