പി.ആര്. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വര്‍ഷമായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു.ഞാന്‍ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങള്‍ മാത്രമല്ല പരാജയ ചിത്രങ്ങള്‍ പോലും ഞാന്‍ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകള്‍ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകള്‍ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാന് സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷമായി. സിനിമയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാന്‍ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്- സൈജു കുറുപ്പ് പറഞ്ഞു.
Related Posts
ഹൃദയ ദിനത്തിൽ മാർ സ്ലീവ മെഡിസിറ്റിക്ക് ദേശീയ അവാർഡ്
പാല:2025 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവ മെഡിസിറ്റി സംഘടിപ്പിച്ച മാസ് ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്) പരിശീലന പരിപാടിക്കാണ് ദേശീയ അവാർഡ് ലഭിച്ചത്.പാല ചൂണ്ടച്ചേരി, സെന്റ്…
ഫ്രണ്ട്സ് ഓഫ് കോഴിക്കോട് “കാൻസർ” ഇരുളും വെളിച്ചവും പോസ്റ്റർ പ്രകാശനം ചെയ്തു
ദോഹ: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ചു വരുന്ന സെമിനാറിൻ്റെ ഭാഗമായി അടുത്ത വിഷയമായ “കാൻസർ” ഇരുളും വെളിച്ചവും പരിപാടിയുടെ പോസ്റ്റർ പ്രകാശനം…
ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി
ഇന്ത്യയിൽ മാധ്യമ പ്രവർത്തനം അസ്തമനത്തിലാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ജനാധിപത്യ പ്രക്രിയ വലിയ അപകടത്തിലാണ്. പ്രധാനമന്ത്രിക്ക് പാർലമെൻ്റിനോട് പോലും പ്രതിബദ്ധതയില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ്…
