രാജസ്ഥാൻ ഭിൽവരയിൽ വനപ്രദേശത്ത് നവജാതശിശുവിൻറെ വായിൽ കല്ലുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിയോട്ടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും മുത്തശ്ശനെയും അറസ്റ്റ് ചെയ്തു. അവിഹിതബന്ധത്തിൽ ഉണ്ടായ കുട്ടി ആയതിനാൽ ആണ് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. സമുദായ വിലക്ക് ഭയന്ന് രാജസ്ഥാനിലെ ബുണ്ടിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത് എന്ന് ഇവർ പറഞ്ഞു. കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം നടക്കാത്തതിനെത്തുടർന്നാണ് വനപ്രദേശത്ത് ഉപേക്ഷിച്ചത് .കുഞ്ഞിൻറെ അമ്മയേ പോലീസ് ചോദ്യം ചെയ്തു വരുന്നു. പ്രദേശത്ത് കാലിമേയ്ക്കാൻ വന്ന ആളാണ് കുഞ്ഞിനെ ആദ്യം കണ്ടത് ഉടൻതന്നെ ഇയാൾ പോലീസിന് വിവരമറിയിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിൻറെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു.
രാജസ്ഥാൻ വനപ്രദേശത്ത് നവജാത ശിശുവിൻറെ വായിൽ കല്ലുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിയോട്ടിച്ച് നിലയിൽ കണ്ടെത്തിയ കേസിൽ അമ്മയെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു
