പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു

.പാലക്കാട് ഏലപ്പുള്ളിയിലെ ബ്രൂവറി നിർദിഷ്ട പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ജെസിബി നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 7:10 ആണ് ജെസിബി സ്ഥലത്തെത്തിയത്. ഇത് നിർമാണത്തിന്റെ ആദ്യപടിയാണ് എന്ന് ആരോപിച്ചായിരുന്നു സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത് .പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ് ഈ നീക്കം. അടുത്തമാസം ആറാം തീയതി കേസ് കോടതി പരിഗണിക്കാൻ ഇരിക്കുന്നു. 2025 ജനുവരി മുതൽ ബ്രൂവെറിക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണെന്നും പെട്ടെന്നൊരു ദിവസം നിർമ്മാണവുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ല എന്നും എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.സ്ഥലത്തേ കാടു വെട്ടിത്തെളിക്കാൻ ആണ് ജെസിബി കൊണ്ടുവന്നെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ഇത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്ന് സമരസമിതി ആരോപിക്കുന്നു. സ്വകാര്യ ഏജൻസി ഉപയോഗിച്ച് സർവ്വേ നടത്തി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി കാട് വെട്ടി തെളിയുകയാണെന്ന് സമരസമിതി പ്രവർത്തകർ പറയുന്നു. നിലവിൽ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ജെസിബി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലന്ന നിലപാടിലാണ് സമരസമിതി.

Leave a Reply

Your email address will not be published. Required fields are marked *