കൊല്ലം: ലക്ഷ്യം മൂന്നാം സർക്കാരെന്ന് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി.ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കും. ക്ഷേമ മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം എല്ലാവർക്കും നൽകും.
സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. സമ്മേളന പ്രതിനിധികളായി വന്ന മുഴുവൻ ആളുകളെയും സെക്രട്ടറിയേറ്റിൽ ഉൾപെടുത്താൻ ആകില്ല. സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയത് കരുനാഗപ്പള്ളിയിലെ പ്രശ്നത്തിന്മേലെടുത്ത നടപടിയുടെ ഭാഗമായാണെന്ന് എംവി ഗോവിന്ദൻ വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി.