നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം .നാളത്തെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബർ നാലിലൊട്ടാണ് മാറ്റിവെച്ചത്. ജിഎസ്ടിയിൽ വന്ന മാറ്റവും കനത്ത മഴയുമായി വിൽപ്പന കുറഞ്ഞതും ആണ് നറുക്കെടുപ്പ് മാറ്റിയത് . ഏജൻറ് മാരുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഓണം ബമ്പർ രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റ് കഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *