തിളച്ച പാലില്‍ വീണ്പൊള്ളലേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്.അമ്മ സ്കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല് ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്കൂളില്‍ വരാറുള്ളത്.അമ്മയും സ്കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിളച്ച പാലിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
