ലഡാക്ക് സംഘർഷങ്ങൾക്കു പിന്നിൽ കോ​ൺ​ഗ്ര​സ്: ബി​ജെ​പി

ന്യൂ​ഡ​ൽ‌​ഹി: ല​ഡാ​ക്കി​ൽ അ​ര​ങ്ങേ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം. പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ​ക്കു കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി ആ​രോ​പി​ച്ചു. അക്രമികൾ വൻനാശം വിതയ്ക്കാൻ ലക്ഷ്യമിട്ടിരുന്നതായും ബിജെപി ആരോപിച്ചു. അതേസമയം, ലഡാ​ക്കി​ലെ അ​ക്ര​മ​ത്തി​നു കാ​ര​ണം 2020-ൽ ​ബി​ജെ​പി ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്നു പിന്തിരിഞ്ഞതും യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ സോ​നം വാ​ങ്ചു​ക്ക് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ത്തി​പ്പ​ട​രു​ക​യും സു​ര​ക്ഷാ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്ത​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ദേശീയമാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വാങ്ചുക്ക്.

Leave a Reply

Your email address will not be published. Required fields are marked *