. ന്യൂഡൽഹി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ-സൈൻ നിർബന്ധമാക്കി.സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനിമുതൽ ഓൺലൈൻ വോട്ടപ്പട്ടിയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുള്ളൂ. ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണത്തിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്കാരം വന്നത്. നേരത്തെ ഫോട്ടോ തിരിച്ചറിയാൻ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും സാധിക്കുമായിരുന്നു ഇത് വ്യാപകമായി ക്രമക്കേടിന് കാരണമായി . ഇനിമുതൽ ആധാറുമായി ബന്ധിപ്പിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.
Related Posts

കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം…

അധ്യാപക നിയമനം
കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ളാസ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ഒക്ടോബർ 26ന്…

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ…