തലയോലപ്പറമ്പ്. വീട്ടുമുറ്റത്ത് നിന്ന് പെരുമ്പാമ്പിനെ സർപ്പ ഗ്രൂപ്പ് അംഗം പിടികൂടി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഗോകുലത്തിൽ സുജാതയുടെ വീട്ടുമുറ്റത്ത് നിന്ന് ഏകദേശം 6 അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ ആറുമണിയോടെ വീടിൻറെ മുൻവശത്തെ വാതിൽ തുറന്നു മുറ്റം അടിച്ചു വാരുന്നതിന് സുജാത പുറത്തേക്ക് ഇറങ്ങുന്നതിനിടയാണ് പാമ്പിനെ കണ്ടത് .ആളുകളുടെ ശബ്ദം കേട്ടതോടെ പാമ്പ് മുറ്റത്ത് കിടന്നിരുന്ന ഒന്നര മീറ്ററോളം നീളമുള്ള പൈപ്പിനുള്ളിൽ കയറി. ഇതോടെ പഞ്ചായത്തംഗം ഡോമിനിക്ക് ചെറിയാനെ വീട്ടുകാർ വിവരമറിയിച്ചു.പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം അരയങ്കാവ് സ്വദേശി പിഎസ് സുജയ് എത്തി പാമ്പിനെ പിടികൂടി.പൈപ്പിനുള്ളിൽ കുടുങ്ങിയ പാമ്പിനെ പൈപ്പ് പൊട്ടിച്ച ശേഷമാണ് പുറത്തെടുത്തത്. പാമ്പിനെ വനമുപ്പിന് കൈമാറുമെന്നു സുജയ് പറഞ്ഞു
തലയോലപ്പറമ്പിൽ വീട്ടുമുറ്റത്ത് നിന്ന് ആറടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി.
