പീരുമേട്: സംസ്ഥാനത്തെ അതിവിസ്ത്യത പഞ്ചായത്തുകളി പ്രഥമ സ്ഥാനത്തുള്ള വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശം അനുസരിച്ച് ഒരുവാർഡ് അധികമായി രൂപീകരിക്കപ്പെടുകയുണ്ടായി. നിലവിലെ വാർഡുകളായ വള്ളക്കടവ്, മൗണ്ട്, അരണക്കൽ, ഡീപ്‌ഡീൻ എന്നീ നാല് വാർഡുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്തും ഗ്രാമ്പി വാർഡിലും മാറ്റങ്ങൾ വരുത്തിയുമാണ് പുതിയ പതിമൂന്നാം വാർഡായി ധർമ്മാവാലി എന്ന പേരിൽ പുതിയ വാർഡ് രൂപീകൃതമായത്. നിലവിലെ വള്ളക്കടവ് വാർഡിലെ വീട്ടുനമ്പർ ഒന്നിൽ തുടങ്ങി പഞ്ചായത്ത് അതിർത്തിയായ റാന്നി ഫോറസ്റ്റ് ബൗണ്ടറിയിൽ എത്തിനിൽക്കുന്ന വാർഡിൻ്റെ നീളം പഞ്ചായത്തിലെ മറ്റു വാർഡുകളെ അധികരിക്കുന്നതാണ്. തേയില തോട്ടങ്ങളും, ചെറുകിട കർഷകരും അധിവസിക്കുന്ന ഈ പ്രദേശത്തെ അശാസ്ത്രീയ വാർഡ് രൂപീകരണം സുഗമമായ തിരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കുന്ന വിവരം അപ്പീലിലൂടെ സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷനെ അറിയിക്കുകയും ഹിയറിംഗിൽ അഡീഷണൽ പോളിംഗ് സ്റ്റേഷൻ അനുവദിച്ച് ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്നും കമ്മീഷൻ ഇടുക്കിയിലെ സിറ്റിംഗിൽ പരാതിക്കാരെ അറിയിച്ചിരുന്നതുമാണ്. തുടർന്നുള്ള പോളിംഗ് സ്റ്റേഷനുകളുടെ സ്ഥാപനത്തിൽ ധർമ്മാവാലി എസ്‌റ്റേറ്റ് അംഗൻവാടിയും, അരണക്കൽ പകൽവീടും വോട്ടെടുപ്പ് കേന്ദ്രങ്ങളായി അധികാരികൾ നിശ്‌ചയിച്ചു. എച്ച്.പി.സി ,ചപ്പാത്ത് പാലം മുതലുള്ള വോട്ടർമാർ 10 കി.മീ യാതൊരു വാഹനസൗകര്യങ്ങളും ഇലാത്ത അംഗൻവാടിയിലെത്തി 977 വോട്ടർമാർ വോട്ടുകൾ രേഖപ്പെടുതേണ്ടത്.അടുത്ത ബൂത്തായ അരണക്കൽ പകൽവീട് എന്ന സ്ഥലത്ത് 486 വോട്ടുകൾ മാത്രമാണ് അന്തിമ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ളത്. ഒരേ മണ്‌ഡലത്തിലെ ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം ഏകദേശം തുല്യമായിരിക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ചുള്ള അധികാരികളുടെ തീരുമാനം തിരുത്തപ്പെടേണ്ടതാണ്. വോട്ടർമാർക്ക് സൗകര്യപ്രദമായ സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിച്ച് അധിക ബൂത്തുകൾ സ്ഥാപിച്ച് പ്രശ്നപരിഹാരം കാണണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ആവശ്യം ഉയർന്നു. ബുത്ത് സംയോജനം പഞ്ചായത്തിലെ വോട്ടർമാരെ വലിയതോതിൽ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം വാർഡായ മൂങ്കലാറിലെ ബൂത്തുകളിൽ 620, 1128 എന്നീ ക്രമത്തിൽ വോട്ടർമാരുള്ളപ്പോൾ മൂന്നു ബൂത്തുകൾ അനുവദിക്കപ്പെട്ട രാജമുടിയിൽ 1000-ൽ താഴെ വോട്ടുകൾ മാത്രമാണുള്ളത്. പഞ്ചായത്തിലെ ബൂത്തുകളുടെ എണ്ണം 54 നിന്നും 48 ആയി പരിമിതപ്പെടുത്തിയുള്ള തീരുമാനം പുന:പരിശോധിച്24 വാർഡുകളിലെ 33447 വോട്ടർമാരെ ബാധിക്കുന്ന പ്രശ്നത്തിന്പൊതുജന താൽപര്യാർത്ഥം സൗകര്യപ്രദമായ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പിലെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന്യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ആവശ്യപ്പെട്ടു .
ത്രിതല തിരഞ്ഞെടുപ്പ് ദുരിതങ്ങൾ സമ്മാനിച്ച് പോളിംഗ് ബൂത്തുകൾ
