. മാഹി .സ്വർണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ കയറി മാല മോഷ്ടിച്ച യുവതിയെ പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മാനാസ് ക്വാർട്ടഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ ആയിഷയെ(41)യാണ് മാഹി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ നിന്നും കഴിഞ്ഞ 12നാണ് സ്വർണം മോഷ്ടിച്ചത് .മൂന്നു ഗ്രാം തൂക്കമുള്ള സ്വർണ്ണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി യുവതി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരിയൂരിലെ വീട്ടിൽ നിന്നും യുവതിയെ പിടികൂടി. എന്നാൽ യുവതി മാല മാഹിയിലെ തന്നെ മറ്റൊരു ജ്വല്ലറിയിൽ വിറ്റു എന്നാണ് മൊഴി നൽകിയത്. പോലീസ് അവിടെ എത്തി മാല കണ്ടെടുത്തു.മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സ്വർണ്ണം വാങ്ങാൻ എന്ന് വ്യാജേന ജ്വല്ലറിയിൽ എത്തി മാല മോഷ്ടിച്ച യുവതിയെ പിടികൂടി
