കൊച്ചി: കെപിസിസി നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് വിവരം. മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചു. അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനും ശ്രമം ഉണ്ട്. സുധാകരന്റെ പ്രതികരണങ്ങൾ മുന്നറിയിപ്പെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സുധാകരനുമായി സംസാരിക്കും.കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടൻ ഒഴിയില്ലെന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. തന്നോട് ആരും മാറാൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി നേതൃമാറ്റത്തിലുറച്ച് ഹൈക്കമാൻഡ്
