ഇനിമുതൽ വൈദ്യുതി ബിൽ പണമായി സ്വീകരിക്കുന്നത് ആയിരം രൂപ വരെ ആയിരിക്കും.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം. വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇനിമുതൽ ആയിരം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കൂ.അതിനു മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം .തീരുമാനം കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി. രണ്ട് ക്യാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70% ബില്ലുകളും ഇപ്പോൾ ഓൺലൈൻ ആയാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്ത് ആണ് കൗണ്ടർ കുറയ്ക്കുന്നത് .ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്. നേരത്തെ എട്ടു മുതൽ ആറു വരെ പണം സ്വീകരിച്ചിരുന്നെങ്കിൽ ഇനിമുതൽ 9 മുതൽ മൂന്നു വരെ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നിടത്തും ഒരു കൗണ്ടറെ ഇനി ഉണ്ടാവുള്ളൂ. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്ക് പുനർ വിന്യസിക്കുകയോ പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *