അന്യായമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്ത AITUC യൂണിയൻ അംഗം ജീസൺ – പി. ജോർജിൻ്റെ വേർപാടിൽ അനുശോചനവും,പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാത്തതിലുള്ള പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ട് ഡി.ഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ (AITUC)തിരുവല്ലത്തുള്ള സി.ഡിറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും,AITUC ജില്ല പ്രസിഡൻ്റുമായ സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. AITUC സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ ഉദ്ഘാടനം ചെയ്തു കഴിഞ്ഞ മേയ് ദിനത്തിലാണ് മുന്നറിയിപ്പില്ലാതെ സി.ഡിറ്റിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്തിരുന്ന 228പേരെ ഒന്നിച്ച്ഒറ്റ ഉത്തരവിൽ പിരിച്ചു വിട്ടത്.ഇക്കൂട്ടത്തിൽ കഴിഞ്ഞ 20 വർഷമായി ജോലി ചെയ്തിരുന്നയാളാണ് ജീസൺ.ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമായാണ് തൊഴിലാളികളെ പിരിച്ചു വിട്ടതെന്നും,ഡയറക്ടർ ഏകപക്ഷീയമായി തൊഴിലാളി ദ്രോഹനടപടികൾ സ്വീകരിക്കുകയാണെന്നും AITUC കുറ്റപ്പെടുത്തി.തൊഴിലാളികളെ പിരിച്ചു വിടുന്നതും ആത്‌മഹത്യയിലേക്ക് തള്ളിവിടുന്നതും എൽ.ഡി.എഫ് സർക്കാരിൻ്റെ നയമല്ല എൽ.ഡി.എഫ് സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഡയറക്ടറെ എത്ര ഉന്നതനായാലും മാറ്റി നിർത്തണമെന്നും ജീസൻ്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും,കുടുംബത്തിന് അടിയന്തിര സഹായം എത്തിക്കണമെന്നും,മുഖ്യമന്ത്രി ഇടപെട്ട് പിരിച്ചു വിടപ്പെട്ടതൊഴിലാളികളുടെ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും AITUC നേതാക്കൾ ആവശ്യപ്പെട്ടു.യോഗത്തിൽ AITUC ജില്ലാ ജോയിൻ്റ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി മീനാങ്കൽകുമാർ.വെങ്ങാനൂർ ബ്രൈറ്റ്,ആദർശ്കൃഷ്ണ,പി.എസ്. നായിഡു,വി.എസ്. സുലോചനൻ ,ടൈറ്റസ്,സിന്ധുരാജൻ ,മൈക്കിൾ ബാസ്റ്റ്യൻ,എം.. ശിവകുമാർ. ബി.എസ്. റെജി,കാലടി പ്രേമചന്ദ്രൻ,ശിവകുമാർ,MS. സുജിത്,പനത്തുറ ബൈജു,അജ്ഞന,ഉദയകുമാർ, വെള്ളാർ സാബുഎന്നിവർ സംസാരിച്ചു. സെക്രട്ടറി
പിരിച്ചു വിട്ട ജീവനക്കാരൻ്റെ ആത്മഹത്യ സി.ഡിറ്റിന് മുന്നിൽ പ്രതിഷേധം.
