.തിരൂരങ്ങാടി : രണ്ട് ദിവസം നീണ്ട് നിന്ന മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി. സ്ക്കൂൾ കായികമേള ‘ഒളിമ്പ്യാട് 2K 25 ആവേശകരമായി.നീല , വെള്ള, മഞ്ഞ എന്നീ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് വാശിയേറിയ മൽസരങ്ങൾ നടന്നത്. കഴിഞ്ഞ വർഷം സംസ്ഥാന കായിക മേളയിൽ റസ് ലിംഗ് മൽസരത്തിൽ വെങ്കല മെഡൽ നേടിയ കുന്നത്ത് പറമ്പ് സ്കൂളിലെ ഫാഹിം .എൻ.എം. ദീപശിഖ കൊളുത്തി. പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് കായികമേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.എം.റഫീഖ്, സ്റ്റാഫ് സെക്രട്ടറി ഷബീറലി മാസ്റ്റർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ.പ്രശാന്ത് സ്വാഗതവും കായികാദ്ധ്യാപകൻ സനുരാജ് നന്ദിയും പറഞ്ഞു. സ്കൗട്ട്,ഗൈഡ്, ജെ.ആർ.സി, അത് ലറ്റ്സുകൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ വിശിഷ്ട അതിഥികൾ സല്യൂട്ട് സ്വീകരിച്ചു. മൽസരങ്ങളിൽ വൈറ്റ് ഗ്രൂപ്പ് 185 പോയിന്റ് നേടി ഒന്നാം സ്ഥാനവും 135 പോയിന്റ് നേടി ബ്ലു ഗ്രൂപ്പ് രണ്ടാം സ്ഥാനവും 130 പോയിന്റ് നേടി യെല്ലോ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനത്തിൽ വിന്നേഴ്സിനും റണ്ണേഴ്സിനുമുള്ള ട്രോഫികൾ പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, എച്ച് എം. ഇൻചാർജ്ജ് ഗിരീഷ് മാസ്റ്റർ എന്നിവർ വിതരണം നടത്തി.
കുന്നത്ത് പറമ്പ് സ്കൂളിൽ ‘ഒളിമ്പ്യാട് 2k 25’ കായിക മേള നടത്തി
