ന്യൂഡൽഹി: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താനും കേന്ദ്രസർക്കാർ തീരുമാനികുന്നു.
കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ഡൽഹിയിൽ നിർണായക പ്രഖ്യാപനം നടത്തിയത്.കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസ് ഭരണത്തിന്റെ വീഴ്ച്ചയാണ് ജാതി സെൻസസ് ഇത്രയും വൈകാൻ കാരണമെന്നായിരുന്നു അശ്വിനി വൈഷ്ണവ് പറഞ്ഞത്. അതിനിടെ ജാതി സെൻസസ് നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി.